ലീഗൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് എൻജിനി യർ, ജൂണിയർ എൻജിനിയർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികകളിലെ 911 ഒഴിവിൽ ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) അപേക്ഷ ക്ഷണിച്ചു.
ഡൽഹി സർക്കാരിനു കീഴിലെ പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി, അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ്, ലോ, ജസ്റ്റീസ് ആൻഡ് ലെജിസ്ലേറ്റീവ് അഫയേഴ്സ്, ട്രാൻസ്പോർട്ട് കോർപറേഷൻ, ജല ബോർഡ്, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ബോർഡ്, ഡൽഹി മുൻസിപ്പൽ കൗൺസിൽ, സർവീസ് ഡിപ്പാർട്ട്മെന്റ് എന്നീ വകുപ്പുകളിലാണ് അവസരം. മാർച്ച് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
ലീഗൽ അസിസ്റ്റന്റ്: നിയമ ബിരുദം. 1-3, വർഷ പരിചയം: 35: 35,400-1,42,400.
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ): സിവിൽ എൻജിനിയറിംഗ് ബിരുദം; 32; 44,900-1,42,400.
ജൂണിയർ എൻജിനിയർ (സിവിൽ ): എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമ; 32 35,400-1,12, 400. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ: ബിരുദം 21-30, 44,900-1,42,400 കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് മുഖേന.
ഫീസ്: 100 രൂപ എസ്ബിഐ ഇ-പേ മുഖേന ഫീസടയ്ക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://dsssb.delhi.gov.in, https://dsssbonline.nic.in.